തനിക്കെതിരെയുള്ള ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് നടി സനുഷ രംഗത്ത്. തന്റെ തടിയെക്കുറിച്ചോര്‍ത്ത് ആര്‍ക്കും വിഷമം വേണ്ടെന്നും എല്ലാം തികഞ്ഞവരായി ആരുമില്ലെന്നും തന്റെ പുതിയ ചിത്രത്തിനൊപ്പം താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്ക്കാന് പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക’.- സനുഷ കുറിപ്പിങ്ങനെ.
View this post on Instagram