ബാലതാരമായി എത്തി മലയാളി സിനിമാപ്രേമികളുടെ മനസിൽ കുടിയേറിയ താരമാണ് സനുഷ സന്തോഷ്. പിന്നീട് നായികയായപ്പോഴും സനുഷയെ പ്രേക്ഷകർ ചേർത്തു നിർത്തി. മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ തന്റെ പുതിയ ചിത്രങ്ങളും പുതിയ സിനിമയുടെ വിശേഷങ്ങളും സനുഷ പങ്കുവെയ്ക്കാറുണ്ട്.
മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ സനുഷ പങ്കുവെയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും വൈറലായി മാറാറുണ്ട്. താരത്തിനെതിരെ മോശം ഭാഷയിലുള്ള കമന്റുമായി എത്തുന്നവർക്ക് നല്ല ചുട്ട മറുപടിയും സനുഷ നൽകാറുണ്ട്. ‘കല്ലു കൊണ്ടൊരു പെൺകുട്ടി’ എന്ന സിനിമയിൽ ബാലതാരമായിട്ടാണ് സനുഷ സിനിമയുടെ ലോകത്തേക്ക് എത്തിയത്.
പിന്നീട് നിരവധി നല്ല കഥാപാത്രങ്ങൾ സനുഷയ്ക്ക് ലഭിച്ചു. ദാദാസാഹെബ്, കരുമാടിക്കുട്ടൻ, കണ്മഷി, മീശമാധവൻ, കാഴ്ച എന്നീ ചിത്രങ്ങളിൽ ബാലതാരമായി സനുഷ തിളങ്ങി. അതിനു ശേഷം മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ നായികയായി.
View this post on Instagram