തന്റെ അഞ്ചാം വയസ്സിൽ ‘ദാദ സാഹിബ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് സനുഷ സന്തോഷ്. മികച്ച ബാലതാരത്തിനുള്ള രണ്ട് കേരള സംസ്ഥാന അവാർഡുകൾ സനുഷ സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് തമിഴകത്തും മലയാളത്തിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തിയിട്ടുണ്ട്. എന്നാൽ കുറച്ച് നാളുകളായി സനുഷയുടെ സാന്നിധ്യം സിനിമ ഇൻഡസ്ട്രിയിൽ കുറവാണ്. തന്റെ അടുത്ത ചിത്രം ഉടനെ അന്നൗൺസ് ചെയ്യുമെന്ന് താരം ഒരു ടെലിവിഷൻ പ്രോഗ്രാമിലൂടെ പറഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ താരം വളരെ സജീവമാണ്. ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് വേണ്ടി സനുഷ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ വൈറൽ ആകുന്നത്.
ഗ്ലാമറസ് മേക്കോവറുമായി എത്തിയിരിക്കുന്ന നടിയുടെ ചിത്രം പകർത്തിയിരിക്കുന്നത് ജിൻസ് അബ്രഹമാണ്. നിങ്ങളുടെ മനസിലുള്ള എന്റെ പഴയ വേർഷൻ ഡിലീറ്റ് ചെയ്തേക്കുക. അതിന്റെ കാലാവധി കഴിഞ്ഞു. ഇനി പുതിയ നിയമങ്ങൾ എന്നാണ് നടി ഫോട്ടോ പങ്ക് വെച്ച് കുറിച്ചത്.
View this post on Instagram