ബോളിവുഡ് നടിമാരെ ഞെട്ടിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ താരമായിരിക്കുകയാണ് ഫിറ്റ്നസ് എക്പേർട്ടായ സപ്ന വ്യാസ് പട്ടേൽ. ഇൻസ്റ്റാഗ്രാമിൽ പതിനെട്ട് ലക്ഷത്തിലേറെ പേരാണ് സപ്നയെ പിന്തുടരുന്നത്. ഒരു ബോളിവുഡ് നടിക്ക് കിട്ടുന്നതിനേക്കാൾ ആരാധകരാണ് സപ്നയെ തേടിയെത്തിയിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, അവരുടെ ആരെയും മയക്കുന്ന ആകാരഭംഗിതന്നെ.
മുപ്പതുകാരിയായ സപ്ന തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ 86 കിലോ തൂക്കം ഉണ്ടായിരുന്ന ഒരാളാണ്. അവിടെ നിന്നും ചിട്ടയായ ഫിറ്റ്നസ് പരിപാലനത്തിലൂടെ ഇന്ന് 53 കിലോയിൽ എത്തിയിരിക്കുകയാണ് സപ്ന. മുൻ ഗുജറാത്ത് ആരോഗ്യ മന്ത്രിയായിരുന്ന ജയ് നാരായൺ വ്യാസിന്റെ മകളായ സപ്ന അമേരിക്കൻ കൗൺസിൽ ഓൺ എക്സെർസൈസിന്റെ സർട്ടിഫൈഡ് വെയ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് കൂടിയാണ്.
കൃത്യമായ ഡയറ്റിലൂടെയാണ് താൻ ഈ ആകാരംഭംഗി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സപ്ന പറയുന്നത്. ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്നവർക്കുള്ള ടിപ്സ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സപ്ന പങ്കുവെക്കാറുമുണ്ട്.