സിനിമാ താരങ്ങളും മറ്റും പങ്കുവയ്ക്കുന്ന പ്രാങ്ക് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചിലത് മതിമറന്ന് ചിരിക്കാന്‍ ഇടനല്‍കുമ്പോള്‍ ചിലത് വിമര്‍ശനങ്ങള്‍ക്ക് ഇടനല്‍കാറുണ്ട്. അത്തരത്തില്‍ നടി സാറ അലിഖാന് പങ്കുവച്ച പ്രാങ്ക് വിഡിയോക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
തനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത സഹായിയെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിട്ടായിരുന്നു സാറയുടെ പ്രാങ്ക്. വെള്ളത്തിലേക്ക് വീണ സ്ത്രീയ്ക്കു പിന്നാലെ സാറായും പൂളിലേക്ക് ചാടുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേര് രംഗത്തെത്തി. ഇതിലെന്താണ് ഇത്ര തമാശയെന്നാണ് പലരും ചോദിച്ചത്. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ നടി സമാധാനം പറയുമോ എന്നും വിമര്‍ശനം ഉയര്‍ന്നു.
ബോളിവുഡ് താരങ്ങളായ അമൃത സിംഗിന്റേയും സെയ്ഫ് അലി ഖാന്റേയും മകളാണ് സാറ അലി ഖാന്. 2018 ല്‍ പുറത്തിറങ്ങിയ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അഭിനയ രംഗത്തേക്ക് എത്തിയത്. സെയ്ഫ് അലി ഖാനും കരീനയ്ക്കും മക്കള്‍ക്കുമൊപ്പം ഇടയ്ക്ക് സമയം ചെലവഴിക്കാറുണ്ട് സാറ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
View this post on Instagram