തമിഴിൽ അഭിനയിച്ചുകൊണ്ട് ആരംഭം കുറിച്ചു പിന്നീട് മലയാളത്തിലേക്ക് എത്തിയ താരമാണ് ശരണ്യ ആനന്ദ്. നടിയും ഒരു കോറിയോഗ്രാഫറും കൂടിയാണ് ശരണ്യ. ബിയോണ്ട് ദി ബോർഡേഴ്സ് എന്ന മോഹൻലാൽ നായകനായി എത്തിയ മലയാള ചിത്രത്തിലാണ് ശരണ്യ ആദ്യമായി വേഷമിട്ടത്. ഒരു മോഡൽ കൂടിയായ ശരണ്യ പ്രശസ്തമായ പല ബ്രാൻഡുകൾക്കും വേണ്ടി മോഡലായി എത്തിയിട്ടുണ്ട്. റേറ്റിങ്ങിൽ ഏറ്റവും മുകളിൽ നിൽകുന്ന കുടുംബ വിളക്ക് എന്ന സീരിയലിലും താരമിപ്പോൾ അഭിനയിക്കുന്നുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെത്തിയ ആദ്യനാളുകൾ നിരവധി മോശം അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ശരണ്യ.
താരത്തിന്റെ വാക്കുകൾ:
ആദ്യ ഘട്ടത്തിൽ ഒരുപാട് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ വന്നു കഥ പറയുമ്പോൾ ഉള്ള കഥാപാത്രമായിരുന്നില്ല സെറ്റുകളിൽ പോയപ്പോൾ കിട്ടിയത്. ചില സെറ്റുകളിൽ ഒറ്റ സീൻ മാത്രമുള്ള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്തു നിൽക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും സങ്കടം വന്നു കരഞ്ഞിട്ടുണ്ട്. കാരണം പലരും നുണ പറഞ്ഞു ചതിക്കുകയായിരുന്നു. അപ്പോഴെല്ലാം സിനിമയോടുള്ള ആത്മാർഥത കൊണ്ട് ഒന്നും മിണ്ടാതെ അതെല്ലാം പൂർത്തിയാക്കി കൊടുത്തു. എല്ലാവരും സിനിമയിൽ എത്തുന്നത് നല്ല കഥാപാത്രം ചെയ്യണമെന്ന ആഗ്രഹവുമായിട്ടാണ്. എന്നാൽ സെറ്റിൽ ചെല്ലുമ്പോൾ പൊള്ളയായ കഥാപാത്രമാണ് നമ്മൾ ചെയ്യേണ്ടത് എന്നറിയുമ്പോൾ വല്ലാത്ത നിരാശ തോന്നും. അത് സിനിമയിലേക്ക് പുതുതായി വരുന്ന ഒരുപാട് പേരെ നിരാശരാക്കും. ആരെയും വിളിച്ചു വരുത്തി അങ്ങനെ അപമാനിക്കരുത്. ആരു വിളിച്ചാലും ഇപ്പോൾ നോ പറയേണ്ട ഇടതു ഞാൻ നോ പറയും.