മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് ശരണ്യ ആനന്ദ്. നെഗറ്റീവ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താരത്തിന് യാതൊരു മടിയുമില്ല. ഇപ്പോൾ താൻ നെഗറ്റീവ് കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനെപറ്റി മനസ്സു തുറക്കുകയാണ് താരം. വില്ലത്തി ആയാൽ ആളുകൾ കുറ്റം പറയും എന്നത് ഉറപ്പാണ് എങ്കിലും അത് ആരാധകർ നൽകുന്ന ആദരവായി താൻ കണക്കാക്കും എന്നും താരം പറയുന്നു.
താരത്തിൻ്റെ വാക്കുകൾ:
എനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നതാണ് ഇഷ്ടം. കുറേ സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ ഫീച്ചേഴ്സൊക്കെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ക്കാണ് ഇണങ്ങുന്നതെന്ന്. എന്നാല്‍ സിനിമയില്‍ നിന്ന് എനിക്ക് അങ്ങനെയുള്ള വേഷങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ‘ആകാശഗംഗ 2′ സിനിമയില്‍ പ്രേതമായിരുന്നു. അല്ലെങ്കില്‍ പോലീസ് ഓഫീസര്‍. അതല്ലാതെ നെഗറ്റീവ് വേഷങ്ങളൊന്നും ചെയ്തിരുന്നില്ല. ചില കഥാപാത്രങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു സന്തോഷം വരും.
ഇതെനിക്ക് ചെയ്യാന്‍ പറ്റുന്നതാണല്ലോ എന്ന്. ഞാന്‍ 50 ശതമാനം ഈ കഥാപാത്രത്തില്‍ ഒക്കെ ആയിരുന്നു. കഥാപാത്രം കൊള്ളാമെന്ന വിശ്വാസവും എനിക്കുണ്ട്. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോൾ പതിവായി കണ്ടുകൊണ്ടിരിക്കുന്ന കുടുംബ പ്രേക്ഷകര്‍ ചീത്ത വിളിക്കും, കുറ്റം പറയും. എനിക്കറിയാം, പക്ഷേ അതെല്ലാം എന്റെ കഥാപാത്രത്തിനുള്ള അഭിനന്ദനങ്ങളായാണ് ഞാന്‍ എടുക്കുന്നത്’.