ചലച്ചിത്ര താരം നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
തമിഴിൽ അഭിനയിച്ചുകൊണ്ട് ആരംഭം കുറിച്ചു പിന്നീട് മലയാളത്തിലേക്ക് എത്തിയ താരമാണ് ശരണ്യ ആനന്ദ്. നടിയും ഒരു കോറിയോഗ്രാഫറും കൂടിയാണ് ശരണ്യ. ബിയോണ്ട് ദി ബോർഡേഴ്സ് എന്ന മോഹൻലാൽ നായകനായി എത്തിയ മലയാള ചിത്രത്തിലാണ് ശരണ്യ ആദ്യമായി വേഷമിട്ടത്. ഒരു മോഡൽ കൂടിയായ ശരണ്യ പ്രശസ്തമായ പല ബ്രാൻഡുകൾക്കും വേണ്ടി മോഡലായി എത്തിയിട്ടുണ്ട്. റേറ്റിങ്ങിൽ ഏറ്റവും മുകളിൽ നിൽകുന്ന കുടുംബ വിളക്ക് എന്ന സീരിയലിലും താരമിപ്പോൾ അഭിനയിക്കുന്നുണ്ട്.