മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ താരമാണ് ശരണ്യ മോഹൻ. വിവാഹത്തിന് ശേഷം ശരണ്യ അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും നടി ശരണ്യ മോഹനും വിവാഹിതരായത്.
സിനിമയിൽ സജീവമല്ലെങ്കിലും താരവും ഭർത്താവും ടിക് ടോക്കിൽ ഏറെ സജീവമാണ്. ഇരുവരും ചേർന്ന് ഒരുക്കുന്ന വീഡിയോകൾക്ക് ഏറെ ആരാധകരാണുള്ളത്. തനിക്ക് സോഷ്യൽ മീഡിയയിൽ വരുന്ന അസ്ലീല കമന്റുകൾ ആണ് താരം ഇപ്പോൾ തുറന്നു പറയുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്. സോമൻ കിഴക്കുംകര എന്ന അക്കൗണ്ടിൽ നിന്നും തനിക്ക് വന്ന അശ്ലീല മെസേജുകളുടെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഇൻബോക്സ് മെസ്സേജിൽ റിപ്ലേ കൊടുക്കാത്തത് എന്താണെന്നു ചോദിക്കുന്നവരോട് ഇതാണ് കാരണമെന്നും ശരണ്യ പറയുന്നു.
ഇത് പോലുള്ള ഐറ്റംങ്ങളുടെ അതിപ്രസരമാണ്. ഒരു പരിധി വരെ മൈന്‍ഡ് ചെയ്യാതിരിക്കാം ഇനി വയ്യ. ഇത്തരം മെസ്സേജ് അയകുന്നവരുടെ ഫോട്ടോയും സ്ക്രീന്‍ ഷോട്ടും പ്രൊഫൈലും പോസ്റ്റ് ചെയ്യും . കേരള പോലീസിന് ഇതു സംബന്ധിച്ച് പരാതിയും സമര്‍പ്പിക്കും. ആരെയും ശല്യപെടുത്താതെ ജീവിക്കുന്ന എന്നെ ശല്യപെടുത്തരുത്. അപേക്ഷയാണ് ശരണ്യ കുറിപ്പിനൊപ്പം കുറിച്ചിരിക്കുന്നു.