പ്രശസ്ത സിനിമ സീരിയല്‍ താരം ശരണ്യ ശശിയുടെ ദുരിത ജീവിതം തുറന്നുകാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ കഴിഞ്ഞ മാസം ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു. ആറുവര്‍ഷം മുൻപ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ ആഴ്ച നടന്നിരുന്നു.ഇപ്പോൾ ശരണ്യയുടെ അവസ്ഥ ഒരു വീഡിയോയിലൂടെ പങ്കുവെക്കുകയാണ് നടി സീമ ജി നായർ.
‘ശരണ്യയുടെ ഓപ്പറേഷൻ കഴിഞ്ഞു. എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും കൊണ്ട് ഓപ്പറേഷൻ നല്ല രീതിയിൽ കഴിഞ്ഞു. ഇനി അവൾ എഴുന്നേൽക്കണം. വലതുഭാഗത്തിനു ചെറിയ പ്രശ്നമുണ്ട്. ഫിസിയോതെറാപ്പി ചെയ്യുന്നു. എന്തായാലും ഒരുകാര്യം മനസ്സിലായി, ശരണ്യയെ സ്നേഹിക്കുന്ന സഹായിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്. ഓരോദിവസവും നൂറുകണക്കിന് ആളുകളാണ് ശരണ്യയെപ്പറ്റി ചോദിച്ച് വിളിക്കുന്നത്. അവൾ തിരിച്ചുവരും..’–സീമ ജി. നായർ പറയുന്നു.ചാക്കോ രണ്ടാമന് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നിവയാണ് പ്രധാനചിത്രങ്ങള്‍. ആന്മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.