ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് സരയൂ മോഹൻ. ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. ചക്കരമുത്ത് ആണ് സരയൂവിന്റെ ആദ്യ ചിത്രം. സരയൂവിന്റെ പുതിയ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഈ അടുത്ത നാളുകളിൽ വൈറലായിരുന്നു. ഇപ്പോൾ തന്റെ ഭർത്താവ് സനൽ വാസുദേവന്‍ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പിറന്നാൾ ആശംസകൾ കുറിക്കുകയാണ് താരം.
സരയൂവിന്റെ പോസ്റ്റ് :
വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണ്….
ജീവിതം സ്വപ്നം പോൽ സുന്ദരമാക്കിയ എൻ്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തർമുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂർക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാം ന്നും പറഞ്ഞ് നിന്ന നിൽപ്പിൽ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകൾ…
കൂടുതൽ യാത്രകളിലേക്ക്,ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വർഷം….
പിറന്നാൾ ഉമ്മകൾ…..