ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് സരയൂ മോഹൻ. ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. ചക്കരമുത്ത് ആണ് സരയൂവിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ടീ ഷർട്ട് അണിഞ്ഞുള്ള സരയൂവിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.
നേരത്തെ കർക്കിടക നാളിൽ തനിക്ക് സമ്മാനമായി സെറ്റ് സാരീ കിട്ടിയതിന്റെ സന്തോഷം താരം പങ്കുവെച്ചിരുന്നു. തന്റെ ഇഷ്ടങ്ങളോട് ചേർന്ന് നിൽക്കുന്നവയാണ് ഇതെല്ലാം എന്നും താരം തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നു.സെറ്റ് സാരീകളോട് സരയുവിനുള്ള ഇഷ്ടം താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.