സമ്മിശ്ര പ്രതികരണം നേടിയിട്ടും ആദ്യദിനം റെക്കോർഡ് കളക്ഷൻ നേടി വിജയ് – മുരുഗദോസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം 70 കോടിയാണ് മൂവായിരത്തിലധികം തീയറ്ററുകളിൽ ലോകമെമ്പാടും പ്രദർശനത്തിനെത്തിയ ചിത്രം നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം 31.62 കോടി നേടി. നൂറിലേറെ തീയറ്ററുകളിൽ കേരളത്തിലെ ഏറ്റവും വലിയ റിലീസായി എത്തിയ ചിത്രം 5.45 കോടി നേടിയ ബാഹുബലി 2ന്റെ റെക്കോർഡ് തകർത്ത് 6.60 കോടി ആദ്യ ദിന കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിലും 2.37 കോടി നേടി ചിത്രം റെക്കോർഡ് തീർത്തിട്ടുണ്ട്. ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് ഇനിയും പുറത്തുവിട്ടിട്ടില്ല.