മലയാള സിനിമയിൽ വിനയൻ എന്ന സംവിധായകൻ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ്. അദ്ദേഹം 2004 ൽ പ്രിത്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ‘സത്യം’. പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ഇപ്പോൾ ചില തുറന്ന് പറച്ചിലുകൾ നടത്തുകയാണ് വിനയൻ.. ആ സിനിമ ചെയ്തപ്പോള്‍ താന്‍ കേട്ട പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന് അത്ര പ്രായമില്ലാത്ത പൃഥ്വിരാജിനെ പിടിച്ച് അങ്ങനെയൊരു റോളില്‍ അഭിനയിപ്പിച്ചതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
പക്ഷേ പൃഥ്വിരാജിന്റെ കാര്യത്തില്‍ താന്‍ വളരെ കോണ്‍ഫിഡന്റ് ആയിരുന്നുവെന്നും അതുമാത്രമല്ല മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയില്‍ ഒരു സാധരണക്കാരനായി പൃഥ്വിരാജ് അഭിനയിച്ചെങ്കിലും പൗരുഷമുള്ള ഒരു പോലീസ് വേഷം ചെയ്യാന്‍ പൃഥ്വിരാജിന് കഴിയുമായിരുന്നുവെന്ന് താന്‍ താന്‍ വിശ്വസിച്ചിരുന്നുവെന്നും വിനയന് പറയുന്നു.
ചിത്രം തിയറ്ററിൽ എത്തിയപ്പോഴും താൻ വീണ്ടും അതേ കുറ്റപ്പെടുത്തലുകൾ തന്നെ കേൾക്കേണ്ടി വന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ കഥാപാത്രം പക്വതയില്ലാത്ത പ്രിത്വി ചെയ്യേണ്ടതല്ലായിരുന്നു എന്നും അത് മമ്മൂട്ടിയെ പോലെ ഉള്ള സൂപ്പർ താരം ചെയ്യേണ്ട വേഷമായിരുന്നു എന്നും പലരും തന്നെ വിമർശിച്ചെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.. പൃഥ്വിരാജ് എന്ന നടന് ആക്ഷന്‍ വേഷങ്ങളും ചേരുമെന്ന് എനിക്ക് നല്ല വിശ്വാസവും ധൈര്യവും ഉണ്ടായിരുന്നു അതാണ് എന്നെ ആ സിനിമ ചെയ്യാൻ കൂടുതൽ പ്രേരിപ്പിച്ചത്..