ഒരു വടക്കൻ സെൽഫി എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജി പ്രജിത്ത്. ഇപ്പോൾ രണ്ടാം ചിത്രവുമായി വരികയാണ് ജി പ്രജിത്ത്. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജുമേനോനും സംവൃതാ സുനിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃതാ സുനിൽ മലയാള സിനിമയിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത് .ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദിലീപിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്ത് വിട്ടത്.
ആദ്യചിത്രത്തിൽ തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സജീവ് ദേശീയ അവാർഡ് നേടിയത്. ഷഹനാദ് ജലാൽ ആണ് ഛായാഗ്രാഹകൻ. ഷാൻ റഹ്മാൻ ഗാനങ്ങളും ഒരുക്കുന്നു.ഗ്രീൻ ടി വി എന്റർടൈന്മെന്റ്സ് ഉർവശി തിയേറ്റേഴ്സുമായി സഹകരിച്ച് ഒരുക്കുന്ന ഈ ചിത്രത്തിൻറെ ടീസർ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.അലെൻസിയർ , സൈജു കുറുപ്പ് . സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാർ , ദിനേശ് പ്രഭാകർ ,മുസ്തഫ , ബീറ്റോ (10ml),ശ്രീലക്ഷ്മി, ശ്രുതി ജയൻ എന്നിവരാണ് മറ്റ് താരങ്ങൾ.