ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ സംവിധായകൻ ജി പ്രജിത്തിന്റെ രണ്ടാമത്തെ ചിത്രം സത്യം പറഞ്ഞാൽ വിശ്വസിക്കുവോ ടീസർ. നിവിൻ പോളിയാണ് ടീസർ പുറത്തിറക്കിയത്. ചിത്രത്തിൽ ബിജുമേനോനും സംവൃതാ സുനിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃതാ സുനിൽ മലയാള സിനിമയിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ആദ്യചിത്രത്തിൽ തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സജീവ് ദേശീയ അവാർഡ് നേടിയത്. ഷഹനാദ് ജലാൽ ആണ് ഛായാഗ്രാഹകൻ. ഷാൻ റഹ്മാൻ ഗാനങ്ങളും ഒരുക്കുന്നു.ഗ്രീൻ ടി വി എന്റർടൈന്മെന്റ്സ് ഉർവശി തിയേറ്റേഴ്സുമായി സഹകരിച്ച് ഒരുക്കുന്ന ചിത്രത്തിൽ അലെൻസിയർ , സൈജു കുറുപ്പ് . സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാർ , ദിനേശ് പ്രഭാകർ ,മുസ്തഫ , ബീറ്റോ (10ml),ശ്രീലക്ഷ്മി, ശ്രുതി ജയൻ എന്നിവരാണ് മറ്റ് താരങ്ങൾ.