ഞാൻ പ്രകാശൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു എന്ന് പറഞ്ഞ് ഒരു കാസ്റ്റിംഗ് കോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. സിനിമ സ്വപ്നം കണ്ടു നടക്കുന്ന നിരവധി പേര് ഇത്തരം കാസ്റ്റിംഗ് കോൾ കാണുമ്പോൾ ഡീറ്റൈൽസ് അയക്കുകയും ചെയ്യും. എന്നാൽ ഈ കാസ്റ്റിംഗ് കോൾ വ്യാജമാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ.
ചെറിയൊരു മുന്നറിയിപ്പ്:
എന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ വേണമെന്നുപറഞ്ഞ് ആരൊക്കെയോ പ്രചരണം നടത്തുന്നുണ്ടെന്ന് അറിയുന്നു.
വാസ്തവവിരുദ്ധമായ അത്തരം വാർത്തകൾ വിശ്വസിക്കരുത് എന്നു മാത്രം അറിയിക്കുന്നു.