അർത്ഥം, കളിക്കളം എന്നിങ്ങനെ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് മമ്മൂട്ടി – സത്യൻ അന്തിക്കാട്. ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന സിനിമ പരാജയപ്പെട്ടതിനു ശേഷം മമ്മൂട്ടി പറഞ്ഞ ഒരു കാര്യം മനസ്സില്‍ തട്ടിയതാണ് ‘അര്‍ത്ഥം’ പോലെ സിനിമ ചെയ്യാന്‍ കാരണമായതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സത്യന് അന്തിക്കാട് .
മമ്മൂട്ടിയുമായി ചെയ്ത സിനിമ ശ്രീനിവാസന് തിരക്കഥയെഴുതിയ ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു. “എന്നെ നായകനാക്കി പലരും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്, നിങ്ങള്‍ക്കതിനു കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്”. മമ്മൂട്ടി പറഞ്ഞ ആ വാചകം എന്റെ മനസ്സില്‍ കൊണ്ടു. അങ്ങനെ ഒരു വാശിപ്പുറത്ത് ചെയ്ത സിനിമയാണ് ‘അര്‍ത്ഥം’. മമ്മൂട്ടിയുടെ ആകാരഭംഗി, മുഖസൗന്ദര്യം, വേഷവിധാനം അതിനെല്ലാം പ്രാധാന്യം നല്കി കൊണ്ട് പ്രേക്ഷകനെ കൊതിപ്പിക്കുന്ന വിധം ഒരു സിനിമ ചെയ്യണം എന്നാണ് അതിന്റെ രചയിതാവായ വേണു നാഗവള്ളിയോട് ഞാന്‍ പറഞ്ഞത്.