ടിക് ടോക്കിലൂടെയും ഡബ്സ്മാഷ് ലൂടെയും തിളങ്ങി പ്രേക്ഷകശ്രദ്ധ വളരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. മലയാളികളുടെ പ്രിയപ്പെട്ട താരം താരാ കല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. സീരിയലിലൂടെയാണ് സൗഭാഗ്യ കലാ രംഗത്ത് എത്തുന്നത്. സീരിയൽ ഉപേക്ഷിക്കുകയും താരം ഡബ്സ്മാഷിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുകയായിരുന്നു. ഡബ്സ്മാഷ് ക്യൂൻ എന്നാണ് ആരാധകർ സൗഭാഗ്യയെ സ്നേഹത്തോടെ വിളിക്കാറ്
.ഈ അടുത്തായിരുന്നു താരം തൻറെ വിവാഹ വാർത്ത പുറത്തുവിട്ടത്. ടിക്ടോക്കിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അർജുൻ സോമശേഖരൻ ആണ് താരത്തെ വിവാഹം ചെയ്യുന്നത്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ ക്ഷണക്കത്തും പുറത്തുവിട്ടിരുന്നു. ഈമാസം 19, 20 തീയതികളിൽ ഗുരുവായൂരിൽ വച്ചാണ് വിവാഹം നടക്കുന്നത് എല്ലാവരെയും ക്ഷണിക്കുന്നു അനുഗ്രഹം പ്രതീക്ഷിക്കുന്നു എന്നും സൗഭാഗ്യ കുറിച്ചിരുന്നു.
ഇപ്പോഴിതാ താരത്തിന് റ ഹൽദി വെഡിങ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അർജുനും താരയും സൗഭാഗ്യക്കും ചിത്രത്തിൽ മഞ്ഞ വേഷത്തിലാണ് തിയങ്ങിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചിത്രം ‘വൈറൽ ആയിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന് വിവാഹ ആശംസകൾ അറിയിക്കുന്നത് .