സൗഭാഗ്യയുടെയും അർജ്ജുനന്റെയും വിവാഹം കഴിഞ്ഞ നാളുകളിൽ ആണ് നടന്നത്. ഹിന്ദു തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു കല്യാണം നടന്നത്. അർജ്ജുനനും താര കല്യാണും മകൾ സൗഭാഗ്യയും നൃതത്തിൽ സജീവമാണ്. അമ്മുമ്മ സുബ്ബലക്ഷ്മിയും സിനിമകളിൽ സജീവമായ ഒരാളാണ്.അതുകൊണ്ടുതന്നെ സൗഭാഗ്യ സിനിമകളിലൊന്നും അഭിനയിച്ചില്ല എങ്കിലും ആരാധകർക്കെല്ലാം സൗഭാഗ്യയെ പരിചയമാണ്.
അടുത്തിടെ അർജുൻ അഭിനയരംഗത്തേക്ക് എത്തിയിരുന്നു. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന ചക്കപ്പഴം എന്ന പരിപാടിയിൽ അർജുൻ എത്തിയിരുന്നു. ഇപ്പോൾ സൗഭാഗ്യ സോഷ്യൽ മീഡിയ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. സൗഭാഗ്യയുടെ കഴുത്തിലൊരു ടാറ്റൂ കുത്തിയിരിക്കുന്നിടത്ത് ചുംബനം നൽകുന്ന അർജുനെ ആണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ഫോട്ടോക്കൊപ്പം ഒരു കുറിപ്പും സൗഭാഗ്യ പങ്കുവെക്കുന്നുണ്ട്.
സൗഭാഗ്യയുടെ കുറിപ്പ്:
കഴുത്തിലെ ടാറ്റു . ഇത് വരച്ചതും ചുംബിച്ചതും എന്റെ ജീവന്റെ ജീവനാണ്. പച്ചകുത്തുമ്പോൾ എനിക്ക് തോന്നിയ വേദന ലഘൂകരിക്കാനായിരുന്നു ഈ ചുംബനം; എന്നാൽ സത്യസന്ധമായി ഇത് ഒരിക്കലും വേദനാജനകമായിരുന്നില്ല. അവൾ അവന്റെ ഉപഭോക്താവാകുമ്പോൾ ഒരു ഒരു കാമുകിക്ക് മാത്രം ലഭിക്കുന്ന സന്തോഷം. ബാക്കിയുള്ളവയെല്ലാം .. മഷി എടുക്കുക… പണം നൽകുക … വീട്ടിലേക്ക് പറക്കുക … അത്രയും ലളിതമാണ്.