നിറത്തിന്റെ പേരിൽ ഇന്നും വിവേചനം നടക്കുന്നുവെന്ന ഞെട്ടിക്കുന്ന ഒരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് ഗായിക സയനോര. ഒരു കുഞ്ഞിനെ എടുത്തപ്പോൾ കുഞ്ഞ് നിർത്താതെ കരഞ്ഞതിന്റെ കാരണം തേടിയപ്പോഴാണ് ആ ഞെട്ടിക്കുന്ന കാര്യം മനസ്സിലായത്.
“ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഒരു കുഞ്ഞുവാവയെ കണ്ടു. സ്നേഹത്തോടെ കുഞ്ഞിനെ കൊഞ്ചിക്കാന് തുടങ്ങിയെങ്കിലും കുഞ്ഞ് കരച്ചിലോടു കരച്ചില്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. എന്താണെന്ന് അറിയില്ല കറുത്തവരെ അവന് ഇഷ്ടമല്ലത്രേ. അവരുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു.” സയനോര പറയുന്നു.
”കുട്ടിക്കാലം മുതല്‍ കറുത്തതായതിനാല്‍ ഞാന്‍ ഒരുപാട് വേദനകള്‍ സഹിച്ചിട്ടുണ്ട്. എനിക്ക് കുഞ്ഞു പിറന്നപ്പോള്‍ പോലും ഞാന്‍ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല, കുഞ്ഞു ആരെ പോലെയാണ് കാണാന്‍ എന്നാണ്”. – സയനോര പറയുന്നു. തനിക്ക് ജീവിതത്തില്‍ ഉണ്ടായ ദുരനുഭവങ്ങള്‍ ഒരിക്കലും തന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്നായിരുന്നു ആഗ്രഹം എന്നും സയനോര പറയുന്നു.