മോഹന്‍ലാലിന്റെ കയ്യിലുള്ള ഓഷോ തൊപ്പിയും അതുമായി ബന്ധപ്പെട്ട രസകരമായൊരു അനുഭവവും പങ്കുവയ്ക്കുകയാണ് ജയസൂര്യ ചിത്രം ‘കത്തനാരിന്റെ’ തിരക്കഥാകൃത്തായ രാമാനന്ദ്. രജനീഷ് ഓഷോയുടെ വലിയ ആരാധകരില്‍ ഒരാളാണ് മോഹന്‍ലാല്‍. ഓഷോയുടെ ജീവിതവീക്ഷണവും കാഴ്ചപ്പാടുകളും കഥകളുമെല്ലാം മോഹന്‍ലാല്‍ എന്ന വ്യക്തിയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.
ഓഷോ തലയിൽ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും
ഒരു ഇറ്റാലിയൻ സംവിധായകൻ ലാലേട്ടനെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ നൽകിയ സമ്മാനമാണ് ഈ തൊപ്പി, ഓഷോ തലയിൽ വെച്ച തൊപ്പി! കണ്ടപ്പോൾ കൗതുകം അടക്കാനായില്ല.. ഒന്ന് തലയിൽ വെക്കണം ആ പൊൻകിരീടം എന്ന് തോന്നി… വെച്ചു… ഹൃദയം തുടിച്ചു പോയി… എന്നാൽ അത്ഭുതപ്പെട്ടത് മടങ്ങാൻ നേരം ലാലേട്ടൻ ഓഷോയുടെ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്… ഒന്നു കൊണ്ടും വില മതിക്കാനാവാത്ത ആ അപൂർവ്വ വസ്തു ഒരു മമത്വവും ഇല്ലാതെ വെച്ചു നീട്ടുന്നതിലെ ഔന്നത്യം കണ്ടിട്ടാണ്…
കൊതിച്ചു പോയെങ്കിലും, എൻ്റെ മറുപടി ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസ്സിലാണ്… ലാലേട്ടൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോൾ രാമിന് വേണ്ടേ?
വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്!
ലാലേട്ടൻ ആ തൊപ്പിയണിഞ്ഞു…
ഒരു നിമിഷം എൻ്റെ പ്രേമഭാജനം ഓഷോ കൺമുന്നിൽ രൂപമായി തെളിഞ്ഞു…..
ആർ രാമാനന്ദ്