കൊറോണ പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കുവാൻ അനുമതി ലഭിച്ചിരുന്നുവെങ്കിലും സെക്കൻഡ് ഷോകൾക്ക് അനുമതി ലഭിച്ചിരുന്നില്ല. പ്രേക്ഷകർ ഏറ്റവുമധികം തീയറ്ററുകളിൽ എത്തുന്നത് സെക്കൻഡ് ഷോകൾക്കാണ്. ഈ അടുത്ത് തീയറ്ററുകളിലെത്തിയ ഓപ്പറേഷൻ ജാവ പോലെയുള്ള പല ചിത്രങ്ങൾക്കും മികച്ച അഭിപ്രായം ലഭിച്ചിരുന്നുവെങ്കിലും സെക്കൻഡ് ഷോ ഇല്ലാതിരുന്ന കാരണം തീയറ്ററിൽ നിന്നുമുള്ള വരുമാനത്തിൽ ഗണ്യമായ കുറവ് വന്നിരുന്നു. മമ്മൂക്ക ചിത്രമായ ദി പ്രീസ്റ്റ് അടക്കം പല ചിത്രങ്ങളും സെക്കന്റ് ഷോ ഇല്ലാത്ത കാരണം റിലീസ് നീട്ടി വെച്ചിരുന്നു. ഇപ്പോഴിതാ സെക്കൻഡ് ഷോ തിരിച്ചെത്തുന്നുവെന്ന സന്തോഷ് വാർത്തയാൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്.
ഫിലിം ചേംബര്‍ പ്രതിനിധികള്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ സെക്കന്‍ഡ് ഷോക്ക് അനുമതി ലഭിച്ചെന്ന് സൂചന. രാവിലെ 12 മുതല്‍ രാത്രി 12 വരെ തിയറ്ററുകളില്‍ പ്രദര്‍ശനം നടത്താനുള്ള തീരുമാനം ഇന്ന് ഉണ്ടാകുമെന്നറിയുന്നു. നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനനാനുമതി. കൊവിഡ് നിയന്ത്രണങ്ങളോടെ അമ്പത് ശതമാനം ആളുകളെ മാത്രം പ്രദര്‍ശിപ്പിച്ചാണ് നിലവില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ നിയന്ത്രണം തുടരും.
മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ്, ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന സുനാമി എന്നീ ചിത്രങ്ങൾ മാർച്ച് 11നും പാർവതി നായികയായ വർത്തമാനം മാർച്ച് 12നും തീയറ്ററുകളിൽ എത്തും. വാരാന്ത്യത്തില്‍ ഉള്‍പ്പെടെ കുടുംബ പ്രേക്ഷകര്‍ കൂടുതലായെത്തുന്നത് സെക്കന്‍ഡ് ഷോയ്ക്കാണെന്നും, സെക്കന്‍ഡ് ഷോ ഇല്ലാത്തത് കനത്ത വരുമാന നഷ്ടം ഉണ്ടാക്കിയെന്നുമാണ് തിയറ്ററുടമകളുടെയും നിര്‍മ്മാതാക്കളുടെയും വിലയിരുത്തല്‍.