പുരുഷനായി ജനിച്ചെങ്കിലും പിന്നീട് സ്ത്രീ ആയി മാറിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് സീമ വിനീത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരോടു സീമ വിനീത് പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പുതിയൊരു വിശേഷം താരം പങ്കു വച്ചിരിക്കുന്നു. തന്റെ സഹോദരന്റെ മകന്റെ പേരിടല്‍ ചടങ്ങാണ് വിശേഷം.
ഈ ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്. ധാരാളം ആളുകള്‍ ആണ് ഇതിനോടകം ചിത്രത്തിന് താഴെ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.
ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥി. അനന്തരവന് കനല് അപ്പച്ചിയുടെ മടിയില്‍ ഇന്ന് അവന് അവന്റെ അച്ഛന് നൂലു കെട്ടി എന്നാണ് താരം കുറിച്ചത്. ഒരുപാട് പേരാണ് ഇപ്പോള്‍ ആശംസകളുമായി എത്തുന്നത്. ഒരുപാട് കമന്റുകളും ചിത്രത്തിനു താഴെ ഉണ്ട്. സര്വ്വേശ്വരന് അനുഗ്രഹിക്കട്ടെ എന്നും ചേച്ചിയുടെ കണ്ണിലെ സന്തോഷം കാണുമ്പോള്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷം ആകുന്നു എന്നുമൊക്കെയുള്ള കമന്റുകളേറെയും.