പ്രേക്ഷകർ ഒന്നാകെ ഇപ്പോൾ ഭാഷാഭേദമന്യേ പാടി നടക്കുന്ന ഗാനമാണ് ഹിമേഷ് റെഷാമിയക്കൊപ്പം രണു ആലപിച്ച തേരി മേരി എന്ന ഗാനം. ഒരു തെരുവുഗായികയിൽ നിന്നും രണു ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് ബോളിവുഡ് മാത്രമല്ല മറ്റു ഭാഷകളിലെ സംഗീത സംവിധായകർ കൂടി തേടുന്ന ഗായികയിലേക്കാണ്. ഇപ്പോഴിതാ പുതിയൊരു സൗഭാഗ്യം കൂടി അവരുടെ ജീവിതത്തിലേക്ക് എത്തി ചേർന്നിരിക്കുന്നു. ഉപേക്ഷിച്ച് പോയ മകൾ ഇപ്പോൾ രണുവിന്റെ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.
ഭർത്താവിന്റെ മരണത്തിന് ശേഷം ട്രെയിനിൽ പാട്ട് പാടിയാണ് രണു നിത്വൃത്തി കണ്ടെത്തിയിരുന്നത്. ഇത്തരത്തിൽ പശ്ചാിക ബംഗാളിലെ റെയിൽവേ സ്റ്റേഷനിൽ ഇവർ ആലപിച്ച് ലത മങ്കേഷ്കർ അനശ്വരമാക്കിയ എക പ്യാർ കാ നഗ്മാ എന്ന ഗാനമാണ് രണുവിന്റെ തലവര മാറ്റി മറിച്ചത് പാട്ട് വൈറലായതോടെ 10 വർഷം മുൻപ് ഉപേക്ഷിച്ചു പോയ മകൾ തിരികെ എത്തിയിരിക്കുകയാണ് സംഗീതം ജീവിതം മാറി മറിഞ്ഞതുപോലെ അമ്മ ജീവിതവും മാറിയിരിക്കുകയാണ്.