മകന് കാശിയുടെ ഒന്നാം പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് നടന് സെന്തില്‍ കൃഷ്ണ. ”കാശിക്കുട്ടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാ പ്രിയപെട്ടവര്ക്കും ഒരായിരം നന്ദി” എന്ന് കുറിച്ചാണ് പിറന്നാളാഘോഷ ചിത്രം സെന്തില്‍ പങ്കുവെച്ചിരിക്കുന്നത്.
കോഴിക്കോട് സ്വദേശി അഖിലയും സെന്തിലും 2019 ഓഗസ്റ്റ് 24നാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മെയില്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. മകനുമൊത്തുള്ള ചിത്രങ്ങള്‍ താരം സോഷ്യല്മീഡിയിയില് പങ്കുവെക്കാറുണ്ട്.
View this post on Instagram
2005 മുതലാണ് സെന്തില്‍ കൃഷ്ണ രാജാമണി അഭിനയ രംഗത്തേക്ക് വരുന്നത്. സന്മനസ്സുള്ളവര്ക്ക് സമാധാനം, ഓട്ടോഗ്രാഫ്, ഡീസന്റ് ഫാമിലി, സ്ത്രീധനം, വെള്ളാനകളുടെ നാട്, ആക്ഷന്‍ സീറോ ബിജു തുടങ്ങി നിരവധി പരിപാടികളിലൂടെ മിനി സ്ക്രീനില്‍ ശ്രദ്ധ നേടിയിട്ടുണ്ട് സെന്തില്‍. 2009 മുതല്‍ പുള്ളിമാന്‍ എന്ന സിനിമയിലൂടെ സിനിമാലോകത്തെത്തി. കലാഭവന്‍ മണിയുടെ ജീവിതം പറഞ്ഞ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയന് ചിത്രത്തിലൂടെ അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചു.
മൈ ഗ്രേറ്റ് ഫാദര്‍, വൈറസ്, പട്ടാഭിരാമന്, ആകാശഗംഗ 2, തൃശ്ശൂര്‍ പൂരം തുടങ്ങി നിരവധി സിനിമകളില്‍ അടുത്തിടെ സെന്തില്‍ അഭിനയിച്ചിരുന്നു. കുറ്റവും ശിക്ഷയും, ഇടി മഴ കാറ്റ്, നായര്‍ പിടിച്ച പുലിവാല്, തുറമുഖം, മരട് 357, പത്തൊമ്പതാം നൂറ്റാണ്ട് ഉടുമ്പ് ഇവയാണ് സെന്തിലിന്റെ പുതിയ ചിത്രങ്ങള്‍.