വിനയൻ സംവിധാനം ചെയ്ത് കലാഭവൻ മണിയുടെ ജീവചരിത്രം പറയുന്ന സിനിമ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ കലാഭവൻ മണിയായി എത്തിയത് സെന്തിൽ കൃഷ്ണ ആയിരുന്നു. ആ ചിത്രം സെന്തിലിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയിരുന്നു. സിനിമയിൽ ഉടനീളം കലാഭവൻ മണിയായി തകർത്തഭിനയിച്ച അദ്ദേഹം ഇന്നും എല്ലാവരിലും മണിച്ചേട്ടൻ തന്നെയാണ്. അതിനു ശേഷം ആകാശ ഗംഗ, ഗ്രാൻഡ് ഫാദർ, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 24നായിരുന്നു കോഴിക്കോട് സ്വദേശി അഖിലയുമായി ശെന്തിലിന്റെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
ഇന്ന് വിവാഹ വാർഷിക നദിനത്തിൽ തന്നെ അദ്ദേഹത്തിന് ഒരു കുഞ്ഞ് പിറന്നിരിക്കുകയാണ്. ഈശ്വരാനുഗ്രഹത്താൽ ഈ സന്തോഷത്തിൽ ഞങ്ങളോടൊപ്പം പങ്ക് ചേരാൻ പുതിയ ഒരു ആളുകൂടി വന്നിട്ടുണ്ട്… ജൂനിയർ സെന്തിൽ.. ദൈവത്തിനു നന്ദി എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു… നിരവധി പേരാണ് ഈ ഇരട്ടി മധുരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്..
നിരവധി സീരിയലുകളിലും മിമിക്രി വേദികളിലും ടിവി പരിപാടികളിലും ഒക്കെ ചെറിയ വേഷങ്ങൾ ചെയ്ത് സെന്തിലിന് ഇന്ന് ആരാധകർ വളരെ കൂടുതലാണ്. അതിനു കാരണം നമ്മളുടെ അതുല്യ കലാകാരൻ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ പ്രിയ്യപ്പെട്ട മണിച്ചേട്ടൻ തന്നെയാണ്, സെന്തിലിനെ അങ്ങനെ കാണാനാണ് മലയാളികൾ ആഗ്രഹിക്കുന്നത് … ഗുരുവായൂരിൽ വെച്ച് നടന്ന സെന്തിലിന്റെ വിവാഹം സോഷ്യൽ മീഡിയിൽ വലിയ വാർത്ത ആയിരുന്നു…