കറുത്ത മുത്ത് സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സീരിയൽ താരം ദർശന ദാസ് വിവാഹിതയായി. സഹസംവിധായകനായ അനൂപ് കൃഷ്ണനാണ് വരൻ. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് വിവാഹച്ചടങ്ങ് ഡിസംബർ അഞ്ചിന് നടന്നിരുന്നു. തുടർന്ന് ഇന്നലെ തൊടുപുഴയിൽവെച്ച് വിവാഹസൽക്കാരം നടത്തി. സുമംഗലീഭവ, കറുത്തമുത്ത്, പട്ടുസാരി തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ അഭിനേത്രിയാണ് ദർശന. ദീർഘകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരുടെയും വിവാഹം. അടുത്തിടെ അഭിനയ രംഗത്ത് നിന്ന് താരം ചെറിയ ഇടവേള എടുത്തിരുന്നു. ഇരുവരുടെയും വെഡ്ഡിങ് റിസപ്ഷന്റെ വിഡിയോ കാണാം.