പ്രശസ്ത സിനിമ സീരിയല്‍ താരം ശരണ്യ ശശിയുടെ ദുരിത ജീവിതം തുറന്നുകാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു. ആറുവര്‍ഷം മുൻപ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിലാണ്.
ഇത് കുറച്ച് ക്രിട്ടിക്കല്‍ ആണ്. ഒരുവശം ഏകദേശം തളര്‍ന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവര്‍ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വരുന്ന ഈ അസുഖത്തില്‍ എല്ലാവര്ക്കും സഹായിക്കാന്‍ പരിമിതകളുണ്ടാകും,എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
സാമൂഹിക പ്രവര്‍ത്തകനായ സൂരജ് പാലാക്കാരനാണ് ഫേയ്സ്ബുക്ക് വീഡിയോയിലൂടെ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. ഇപ്പോൾ ശരണ്യയുടെ ഓപ്പറേഷൻ കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തുവരുന്നത് ഭർത്താവ് ബിനു സേവ്യർ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഈ വാർത്ത പുറം ലോകത്തെ അറിയിച്ചത് . തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ആണ് ശരണ്യയുടെ ശസ്ത്രക്രിയ നടന്നത്.ചാക്കോ രണ്ടാമന് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നിവയാണ് പ്രധാനചിത്രങ്ങള്‍. ആന്മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.