നടന് അനീഷ് ഗോപിനാഥനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്.
മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന് പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ ആരോപണം. റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് യുവതി നടനെതിരെ രംഗത്തെത്തിയത്.
അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് മറ്റൊരു ആരോപണം. മോണോ ആക്ട് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്ത് സ്പര്‍ശിക്കുന്നതെന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിച്ചു. ലൈംഗിക അതിക്രമം രൂക്ഷമായതോടെ മോണോ ആക്ട് ക്ലാസ് നിര്‍ത്തി. എന്നാല്‍ ഫോണിലൂടെ ലൈംഗികച്ചുവയില്‍ സംസാരിക്കുന്നത് അനീഷ് തുടര്‍ന്നുവെന്നും യുവതി പറഞ്ഞു.
അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ക്ക് അനീഷിനെതിരെ പ്രതികരിക്കാന്‍ ഭയമായിരുന്നു. അനീഷ് ജി മേനോന് പിന്നീട് സിനിമയില്‍ തിരക്കുള്ള നടനായി. അതിക്രമത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറാന്‍ കഴിയാതെ അനീഷിനെ സ്ക്രീനില്‍ കണ്ടപ്പോള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. ഏറെക്കാലത്തെ കൗണ്‍സിലിംഗിനും ചികിത്സയ്ക്കും ശേഷമാണ് മനസ്ഥൈര്യം വീണ്ടെടുത്തതെന്നും യുവതി പറഞ്ഞു.