‘അവൾ വേണ്ട്രാ ഇവൾ വേണ്ട്രാ’ എന്ന് പാടി നടന്ന പ്രേമം സിനിമയുടെ ലൊക്കേഷനിൽ നിന്ന് തന്നെ ആ ഗാനത്തിന്റെ സൃഷ്ടാവായ ശബരീഷ് വർമ്മ വധുവിനെ കണ്ടെത്തി. പ്രേമത്തിന്റെ അസ്സോസിയേറ്റ് ആർട്ട് ഡയറക്ടറായിരുന്ന അശ്വിനി കെയിലുമായുള്ള വിവാഹം കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. സുഹൃത്തുക്കൾക്കായി ഞായറാഴ്ച നടത്തിയ റിസപ്ഷനിൽ ആസിഫ് അലി, വിനയ് ഫോർട്ട് തുടങ്ങിയവർ സംബന്ധിച്ചു. സൗണ്ട് എന്‍ജിനീയറായി നിരവധി ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശബരീഷ് പ്രേമം കൂടാതെ നാം, തൊബാമ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.