ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ‘മേപ്പടിയാന്’ മികച്ച പ്രേക്ഷകപ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ. ചിത്രം റിയലിസ്റ്റിക് ത്രില്ലറാണെന്നാണ് ഷാഫി അഭിപ്രായപ്പെട്ടിരിക്കുന്നത്.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഉണ്ണി മുകുന്ദന് നായകനായെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദന് വേറിട്ട വേഷത്തിലെത്തിയ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 172 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തിയത്. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ്.
ജയകൃഷ്ണന് എന്ന കഥാപാത്രത്തിനുവേണ്ട ശാരീരികമായ മേക്കോവറിനായി മറ്റു സിനിമാ തിരക്കുകളില്‍ നിന്നും ഉണ്ണി ഇടവേള എടുത്തിരുന്നു. അഞ്ജു കുര്യന് ആണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്ദ്ദനന് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു.