ബോളിവുഡിന്റെ സൂപ്പർ താരം ഷാരൂഖ് ഖാൻ തന്റെ ജീവിതത്തിലെ ചില പ്രതിസന്ധിഘട്ടങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. ഷാരൂഖ് ഒരു സൂപ്പർതാരം ആകുന്നതിനു മുൻപ് ആയിരുന്നു ഗൗരിഖാനുമായുള്ള വിവാഹം. തന്റെ പ്രിയ പത്നിയെ ഷാരൂഖ് ആദ്യമായി കാണുമ്പോൾ താരത്തിന് പ്രായം പതിനെട്ടും ഗൗരിക്ക് പതിനാലും ആയിരുന്നു. വിവാഹത്തിനുശേഷം ഇപ്പോൾ 28 വർഷങ്ങൾ പിന്നിട്ടു. ഇരുവരും വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവർ ആയിരുന്നതിനാൽ നിരവധി പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്താണ് ഗൗരിയെ വിവാഹം ചെയ്തത്.വിവാഹത്തിന് മുന്‍പ് മധുവിധു ആഘോഷിക്കാന്‍ പാരീസില്‍ പോകാമെന്നും ഈഫല്‍ ടവ്വര്‍ കാണാമെന്നെല്ലാം ഗൗരിയ്ക്ക് വാക്ക് നല്‍കിയിരുന്നു.
എന്നാൽ അതൊന്നും പാലിക്കാൻ സാധിച്ചില്ലെന്ന് ഇപ്പോൾ തുറന്നു പറയുകയാണ് ഷാരൂഖ്. വിവാഹസമയത്ത് ഷാരൂഖ് ദരിദ്രനും ഗൗരി താരതമ്യേന മികച്ച സാമ്പത്തിക സ്ഥിതിയുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു.വിവാഹത്തിനു മുൻപ് മധുവിധു പാരീസിൽ ആഘോഷിക്കാം എന്ന വാക്ക് നൽകിയിരുന്നെങ്കിലും അത് പച്ചക്കള്ളം ആയിരുന്നുവെന്ന് ഷാരൂഖ് പങ്കുവെക്കുന്നു.” എന്റെ കയ്യില്‍ പണമില്ലായിരുന്നു. അതുകൊണ്ട് ഡാര്‍ജിലിങ്ങിലേക്ക് തിരിച്ചു. വിവാഹം കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഞങ്ങളുടെ ആ മനോഹരമായ യാത്ര”- ഷാരൂഖ് പറഞ്ഞു.ഒരു സ്വകാര്യ ചാനലിന്റെ മോസ്റ്റ് സ്റൈലിഷ് കപ്പിള്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചടങ്ങിലാണ് ഷാരൂഖ് തന്റെ മനസ്സുതുറന്നത്.