ആഡംബര കപ്പലിൽ വെച്ച് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനെ കാണാൻ അമ്മ ഗൗരി ഖാൻ ബർഗറുമായി എത്തി. എന്നാൽ മകന് അമ്മ കൊണ്ടുവന്ന ബർഗറുകൾ നൽകാൻ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അനുമതി നൽകിയില്ല. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് എൻ സി ബി ഉദ്യോഗസ്ഥർ ആര്യനെ കാണാനും ഭക്ഷണം നൽകാനും ഗൗരി ഖാന് അനുമതി നൽകാതിരുന്നത്. ഏതാനും പായ്ക്കറ്റ് ബർഗറുമായാണ് ആര്യനെ കാണാൻ ഗൗരി എത്തിയത്.
ആര്യന് ഒപ്പം അറസ്റ്റിലായ മറ്റു പ്രതികൾക്കും വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണം ലോക്കപ്പിൽ കഴിക്കാനുള്ള അനുമതി നൽകിയിട്ടില്ല. റോഡ് അരികിലെ തട്ടുകടയിൽ നിന്നുള്ള ഭക്ഷണമാണ് ആര്യൻ ഖാനും സുഹൃത്തുക്കൾക്കും നൽകുന്നത്. പുരി – ഭാജി, ദാൽ – ചവൽ തുടങ്ങിയ സാധാരണ ഭക്ഷണങ്ങളും അതു കൂടാതെ അടുത്ത ഹോട്ടലിൽ നിന്നും ബിരിയാണി, പുലാവ് തുടങ്ങിയവയും എൻ സി ബി ഉദ്യോഗസ്ഥർ നൽകി.
കഴിഞ്ഞ ദിവസം ആര്യനെ കാണാൻ ഷാരുഖ് ഖാൻ എത്തിയിരുന്നു. പിതാവിനെ കണ്ടതും ആര്യൻ ഖാൻ പൊട്ടിക്കരഞ്ഞെന്ന് എൻ സി ബി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ആര്യൻ ഖാൻ ഉൾപ്പെടെ ഏഴുപേരെ എൻ സി ബി അറസ്റ്റ് ചെയ്തത്.