ഫുട്ബോൾ മത്സരം കാണുമ്പോൾ മലയാളികൾക്ക് ഇപ്പോൾ ഷൈജു ദാമോദരന്റെ കമന്ററി കൂടിയേ തീരൂ എന്ന അവസ്ഥയിലാണ്.മലയാളികളുടെ ഫുട്ബോൾ കളിയാസ്വധനത്തിൽ വലിയ സ്വാധീനം ചെലുത്തുവാൻ ഷൈജുവിന് ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് സാധിച്ചിട്ടുണ്ട്.ഇപ്പോൾ ഷൈജുവേട്ടന്റെ കമന്ററി ഇന്ത്യ ഒട്ടാകെ പ്രശസ്തമായിരിക്കുകയാണ്.അതിന് കാരണം ഈ നടക്കുന്ന വേൾഡ് കപ്പിലെ ഒരു കമന്ററിയും.
സ്പെയില്‍ പോര്‍ച്ചുഗല്‍ മത്സരം 87 ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫ്രീകിക്ക് സ്പെയിന്റെ ഗോളിയെ കബളിപ്പിച്ച് വലയില്‍ പതിക്കുന്നു.
സോണി ഇഎസ്പിഎന്‍ വേണ്ടി കമന്ററി ബോക്സില്‍ നിന്നും ഷൈജു ദാമോദരന്‍.
‘റൊണാള്‍ഡോാാാാാാാാാാ…. ഓാാാാാാാാ….നിങ്ങളിത് കാണുക ഈ ഭൂഗോളത്തില്‍ വൈ ഹി ഈസ് കോള്‍ഡ് ജീനിയസ്. എന്തു കൊണ്ടാണ് ജീനിയസ് എന്ന വിളിപേരിന് പോര്‍ച്ചുഗലിന്റെ ഈ പ്രിയപുത്രന് അര്‍ഹനായതെന്ന് അടിവരയിട്ട് തെളിയിക്കുന്ന ഗോള്‍’.
ലോകം മുഴുവന്‍ കണ്ണിമ ചിമ്മാതെ കണ്ടിരുന്ന മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു
റഷ്യയില്‍ നടക്കുന്ന ലോകകപ്പിലെ ഷൈജൂ ദാമോദരന്റെ മലയാളം കമന്റിക്ക് നിരവധി ആരാധകരാനുള്ളത്. അതില്‍ മലയാളികള്‍ മാത്രമല്ല, മറ്റു ഭാഷക്കാരമുണ്ട്. മഹീന്ദ്ര ഗ്രൂപ്പിന്റെ തലവന്‍ ആനന്ദ് മഹീന്ദ്രയും അതില്‍ ഉള്‍പ്പെടും.
പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തിലെ ഹാട്രിക്ക് ഗോളിന്റെ മലയാളം കമന്ററിയില്‍ ത്രില്ലടിച്ച വിവരം ആനന്ദ് മഹീന്ദ്ര തന്നെയാണ് വ്യക്തമാക്കിയത്.’ എനിക്ക് ഭാഷ മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷിലെയും ഹിന്ദിയിലെയും അപേക്ഷിച്ച് വശ്യമായ കമന്ററിയാണ് മലയാളത്തിലുള്ളത്. അത് ഹൃദ്യമായി തോന്നിയെന്നും’ ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെ അറിയിച്ചു.
ഇപ്പോള്‍ ഷൈജുവിന്റെ ഈ കമന്ററിയ്ക്ക് വിവിധ ഡബ്മാഷുകളും പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ തരംഗമായത് പാസ്റ്റര്‍മാരുടെ സുവിശേഷ പ്രസംഗത്തിന്റെ രീതി മിക്സ് ചെയ്തു കൊണ്ട് കമന്ററി അവതരിപ്പിച്ചപ്പോഴാണ്. വാട്സാപ്പിലും, ഫെയ്സ്ബൂക്കിലും ഇതിനോടകം ലക്ഷക്കണക്കിന് ഷെയറും ലൈകും ആണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. കേട്ടുനോക്കു ആ ഡബിമാഷ്