മുടിയുടെ പേരില്‍ തീര്‍ത്തത് ചില്ലറ പൊല്ലാപ്പൊന്നുമല്ല. എന്നാല്‍ ആ മുടി ഇനി വേണ്ടാന്ന് അങ്ങ് തീരുമാനിച്ചാലോ… മലയാളത്തിന്റെ പ്രിയ നടന് ഷെയ്ന് നിഗം വിവാദങ്ങള്‍ക്ക് കര്‍ട്ടനിട്ട് തന്റെ മുടിയങ്ങ് വെട്ടിഒതുക്കിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെയാണ് താരം ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ മുടി വെട്ടി പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ജോബി ജോര്‍ജ് നിര്‍മ്മിച്ച് ശരത് മേനോന് സംവിധാനം ചെയ്യുന്ന വെയില് എന്ന ചിത്രത്തെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളായി വിവാദങ്ങള്‍ ചൂട് പിടിച്ചിരിക്കുകയാണ്. വെയില് എന്ന ചിത്രത്തോട് താരം സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവും സംവിധായകനും രംഗത്ത് എത്തിയിരുന്നു.
‘വെയിലി’ല്‍ ഷെയ്ന്റേത് മുടി നീട്ടി വളര്‍ത്തിയ ലുക്കായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ താരം കുര്‍ബാനി എന്ന ചിത്രത്തിലായി മുടി വെട്ടിയതിനെ തുടര്‍ന്ന് ജോബി വധഭീഷണി മുഴക്കിയെന്ന് ഷെയ്ന് ആരോപിച്ചിരുന്നു. പിന്നീട് ആ പ്രശ്നം ഒത്തു തീര്‍പ്പാക്കുകയും ചെയ്തു. പക്ഷെ കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റില്‍ നിന്ന് ഷെയ്ന് ഇറങ്ങിപോയത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവച്ചു. പ്രൊഡ്യൂസേര്‍സ് അസോസിയേഷന് ഷെയ്നെ വച്ച് ഇനി ചിത്രം നിര്‍മ്മിക്കാന്‍ വിസമ്മതം കാട്ടി അമ്മയ്ക്ക് കത്ത് അയച്ചിരുന്നു. ശേഷം സോഷ്യല്‍ മീഡിയയിലൂടെ ഷെയ്്ന് സത്യവസ്ഥ തുറന്ന് പറയുകയും ചെയ്തു. എന്തിരുന്നാലും താരത്തിന്റെ പുതിയ ലുക്കിന് പിന്നില്‍ എന്താണെന്ന് അറിയാനുള്ള ആകാംഷ ആരാധകര്‍ക്ക് ഉണ്ട്.