മിമിക്രി ആർട്ടിസ്റ്റായി കലാരംഗത്തേക്ക് കടന്ന് വന്ന ഒരാളാണ് ഷാജു ശ്രീധർ. 1995ൽ പുറത്തിറങ്ങിയ കോമഡി മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച ഷാജു ഇന്ന് അറിയപ്പെടുന്ന സിനിമ – സീരിയൽ താരമാണ്. നടി ചാന്ദ്നിയാണ് താരത്തിന്റെ ഭാര്യ. 21 വര്‍ഷം മുമ്പ് ഒളിച്ചോടി വിവാഹം ചെയ്തതിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് ഷാജു ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ..😜😜 നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓർമ്മകളുടെയും 21 വർഷങ്ങൾ…. 💞💞❤️🙏🏻🙏🏻❤️💞💞
അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഷാജുവിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ജിയോക്കുട്ടന്‍ എന്ന പോലീസുകാരനായാണ് ഷാജു വേഷമിട്ടത്. ഷാജുവിന്റെയും ചാന്ദ്നിയുടെയും മകള്‍ നീലാഞ്ജനയും ചിത്രത്തില്‍ വേഷമിട്ടിരുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായാണ് നീലാഞ്ജന അഭിനയിച്ചത്. നന്ദന ആണ് ഇവരുടെ മൂത്ത മകള്‍. ടിക് ടോക്കിലൂടെ നന്ദന ശ്രദ്ധേയായിരുന്നു.