ഒരു കാലത്ത് പ്രേക്ഷകരെ കോരിത്തരിപ്പിച്ചിരുന്ന ഷക്കീല ഇപ്പോൾ ലേറ്റസ്റ്റ് ട്രെൻഡായ ടിക്ടോകിലും തരംഗമാകുന്നു. അതിനിടയിൽ ഷക്കീലയുടെ ജീവിതം സിനിമയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. മലയാളി താരം രാജീവ് പിളളയാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ബോളിവുഡ് സിനിമകളിലൂടെ തിളങ്ങിയ നടി റിച്ച ചദ്ദയാണ് ഷക്കീലയുടെ ബയോപിക്കില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. ബോളിവുഡില്‍ നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് റിച്ച ചദ്ദ. ഗ്യാങ്സ് ഓഫ് വസൈപ്പൂര്‍,ഗോലിയോം കീ രാംലീല രാസ് ലീല,സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ നടി ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഇന്ദ്രജിത്ത്. ഷക്കീലയുടെ സംഭവ ബഹുലമായ ജീവിത കഥയാണ് ഇന്ദ്രജീത്ത് സെല്ലുലോയ്ഡിലേക്ക് എത്തിക്കുന്നത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ആരാധകരുളള ഷക്കീലയുടെ ജീവചരിത്ര സിനിമ വരുമ്പോൾ അത് വിജയമാവുമെന്ന പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകർക്കുളളത്.