സീരിയലുകളിലൂടെ അഭിനയലോകത്ത് എത്തി പിന്നീട് സിനിമയിലൂടെ മലയാളികളുടെ മനസ് കവർന്ന താരമാണ് ശാലിൻ സോയ. അവതാരികയായും നർത്തകിയായും താരം ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വന്നിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപാ റാണി എന്ന കഥാപാത്രമാണ് ശാലിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു സിനിമാലോകത്തേക്ക് താരം അരങ്ങേറിയത്. ഇതുവരെ മുപ്പതോളം ചിത്രങ്ങളിൽ വലുതും ചെറുതുമായ നിരവധി വേഷങ്ങൾ താരം കൈകാര്യം ചെയ്തു. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി ശാലിൻ അഭിനയിച്ച ചിത്രം.
അടുത്തിടെ തൻ്റെ ശരീരഭാരം വളരെ നന്നായി കുറച്ചു കൊണ്ട് ശാലിൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയിരുന്നു. 68 കിലോയിൽ നിന്നും വളരെ ചുരുക്കം നാളുകൾ കൊണ്ട് 55 കിലോയിൽ എത്തിക്കുവാൻ താരത്തിന് സാധിച്ചു. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന ചിത്രം വൈറലാവുകയാണ്. സെലീന ഗോമസിന്റെ ലുക്കിൽ ഉള്ള ഒരു ഡ്രസ്സ് ധരിച്ചുള്ള ഒരു ഫോട്ടോയാണ് ശാലിൻ പോസ്റ്റ് ചെയ്തത്. താൻ ഒരു സെലീന ഗോമസ് ഫാൻ ആണെന്നും തനിക്ക് അച്ഛൻ വാങ്ങി തന്ന സെലീന ഗോമസ് മോഡൽ സ്കർട്ട് തടി കാരണം ഇടാൻ പറ്റിയിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ അതിനു കഴിയുന്നു എന്നുമാണ് ശാലിൻ കുറിച്ചത്