മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ് ശാലിൻ സോയ. താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ 68 കിലോയിൽ നിന്നും 55 കിലോയാക്കിയ താരത്തിന്റെ മേക്ക് ഓവർ ചിത്രങ്ങളാണ് ശാലിൻ പങ്കു വെച്ചത്. ചിത്രങ്ങൾ വളരെ മികച്ചതാണെന്നും താരം കൂടുതൽ സുന്ദരി ആയിട്ടുണ്ട് എന്നുമാണ് ആരാധകർ പറയുന്നത്.
ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്.