പ്രിയ താരം ശാലിനിയെ ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാവില്ല. തമിഴ് നടന് അജിത്തുമായുള്ള വിവാഹശേഷം സിനിമയോട് വിട പറഞ്ഞ ശാലിനി കുടുംബജീവിതം നയിക്കുകയാണിപ്പോള്‍. പൊതുചടങ്ങുകളിലും പാര്‍ട്ടികളിലുമെല്ലാം അപൂര്‍വ്വമായി മാത്രമേ ശാലിനി പങ്കെടുക്കാറുള്ളൂ. സോഷ്യല്‍ മീഡിയയില്‍ പോലും ആക്റ്റീവല്ല താരം.
ഇപ്പോഴിതാ ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം എല്ലാവരുടേയും ശ്രദ്ധ നേടുകയാണ്. ”എല്ലാ രാത്രികളും ലേഡീസ് നൈറ്റ് ആണെന്നാണ്,” എന്ന അടിക്കുറിപ്പോടെയാണ് ശ്യാമിലി ചിത്രം പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
ബാലതാരമായി പ്രേക്ഷകരുടെ മനം കവര്‍ന്ന ശാലിനി പിന്നീട് ഒരിടവേളയ്ക്ക് ശേഷം നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. തമിഴ് താരം അജിത്തിനെ വിവാഹം ചെയ്ത ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതവുമായി ശാലിനി ഒതുങ്ങി. അതിനു ശേഷമാണ് അനിയത്തി ശ്യാമിലിയുടെ രണ്ടാം വരവ്. സിദ്ധാര്‍ത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തില്‍ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബന്റെ നായികയായി ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും ശ്യാമിലി അഭിനയിച്ചിരുന്നു. ഇപ്പോള്‍ പഠന തിരക്കുകളിലാണ് ശ്യാമിലി.