ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശാലു കുര്യൻ. വില്ലത്തിയായും കോമഡി താരമായും ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് ശാലു. സീരിയൽ അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും വർഷ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ ഉണ്ട്. സീരിയലിൽ മാത്രമല്ല സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. റോമൻസ് എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്തിരുന്നു ശാലുവും. ശാലു അഭിനയിച്ച കാളിംഗ് ബെലിൽ സീനുകൾ ഒരുപാട് വിമർശനങ്ങൾക്ക് താരത്തെ ഇടയാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ ആരംഭിച്ചിരിക്കുന്ന ഫേക്ക് അക്കൗണ്ടുകൾക്കെതിരെ ഇപ്പോൾ താരം പ്രതികരിക്കുകയാണ്.
ഇതിന് മുമ്പും ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയ സമയത്ത് ബ്ലൂ ടിക്ക് ഉണ്ടായിട്ടുകൂടി ഒരു ഫേക്ക് ഐ.ഡിയിൽ നിന്ന് ആരോ ഒരാൾ പലർക്കും മെസേജുകൾ അയക്കുകയും അതുപിന്നീട് കല്യാണ ആലോചനയിൽ വരെ എത്തിയിരുന്നുവെന്നും താരം ചൂണ്ടികാണിച്ചു. ഇപ്പോൾ വീണ്ടും ഇൻസ്റ്റഗ്രാമിൽ തന്റെ പേരിൽ ഒരു വ്യാജ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് എന്ന് ആരാധകരെ അറിയിക്കുകയാണ് താരം. ആ പോസ്റ്റിൽ ഇതും ഒറിജിനൽ ആണെന്ന് എന്ത് ഉറപ്പാണെന്ന് ചിലരൊക്കെ കമന്റ് ഇട്ടിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ലൈവിൽ വന്ന് ഈ കാര്യങ്ങൾ പറഞ്ഞതെന്നും ശാലു കൂട്ടിച്ചേർത്തു.