വിവാദ വിഷയങ്ങളില്‍ എപ്പോഴും സ്വന്തം അഭിപ്രായവും നിലപാടും തുറന്നു പറയാന്‍ എപ്പോഴും ധൈര്യം കാണിക്കുന്ന താരമാണ് നടി പാര്‍വതി. സമൂഹമാധ്യമങ്ങളില്‍ അവരുടെ നിലപാടുകള്‍ക്കും വാക്കുകള്‍ക്കും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസം താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിലും സധൈര്യം പറഞ്ഞ നടിയെ അഭിനന്ദിച്ച് പോസ്റ്റിട്ടിരിക്കുകയാണ് നടന് ഷമ്മി തിലകന്. ‘ചോദ്യം: ആരാണ് പാര്‍വതി? ഉത്തരം: അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..’ ഷമ്മി കുറിച്ചു.
താര സംഘടനയായ എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വനിതാ താരങ്ങള്‍ക്ക് ഇരിപ്പിടം നല്‍കിയില്ല എന്ന് പാര്‍വതി ആരോപിച്ചിരുന്നു. അതേ സമയം ഇതിനോട് പ്രതികരിച്ച് നടി രചന നാരായണന്‍കുട്ടി രംഗത്തു വന്നിരുന്നു. ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോള്‍ അല്ലെങ്കില്‍ ‘ഇരിക്കാന്‍ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം’ എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്, നിങ്ങള്‍ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കു. എന്നാണ് രചന പ്രതികരിച്ചത്.