സോഷ്യല്‍ മീഡിയയില്‍ വൈറലായി ഷംന കാസിമിന്റെ പുതിയ ചിത്രങ്ങള്‍. പീച്ച് നിറത്തിലുള്ള മനോഹരമായ വസ്ത്രമാണ് ഷംന ധരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഗ്ലാമറസ് ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു.
View this post on Instagram
ഔട്ട്ഫിറ്റിനൊപ്പം ഷോര്‍ട്ട് ഹെയര്‍ സ്റ്റൈലും ലൈറ്റ് ആക്സസറീസും ചേര്‍ന്നതോടെ താരത്തിന് ബോള്‍ഡ് ലുക്ക് ലഭിച്ചു.’സ്റ്റൈല്‍ ഈസ് എബൗട്ട് കോണ്‍ഫിഡന്‍സ്’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്.
ധീരവ് ഒഫിഷ്യലാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. വി ക്യാപ്ച്ചേഴ്സ് ഫൊട്ടോഗ്രഫിയാണ് മനോഹര ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. പ്രിയങ്കയാണ് സ്റ്റൈലിങ്. അല്ലൂറിങ് ആക്സസറീസിന്റേതാണ് ജുവലറി.
നടിയെന്ന നിലയിലും നര്ത്തകയെന്ന നിലയിലും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഷംന കാസിം. 2004ല്‍ മഞ്ഞുപൊലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച താരം മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം നിരവധി സിനിമകളാണ് ഷംനയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.