ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ഏറ്റവും മികവുറ്റതാക്കി മലയാള സിനിമയിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് ഷെയ്ൻ നിഗം ഇപ്പോൾ. വേറിട്ട കഥാപാത്രങ്ങളും തിരക്കഥയുടെ തെരഞ്ഞെടുപ്പും സ്ക്രിപ്റ്റ് സെലെക്ഷന്റെ കാര്യത്തിലും ഈ യുവനടൻ മറ്റ് യുവനടൻമാർക്ക് മാതൃകയാകുന്നു. വെറും 23 വയസ്സിനുള്ളിൽ ഈ യുവതാരം ബിഗ് സ്ക്രീനിൽ കാഴ്ചവെച്ച അതിഗംഭീര പ്രകടനങ്ങൾക്ക് കണക്കുകളില്ല.
താന്തോന്നിയിലെ ബാലകഥാപാത്രമായി തുടങ്ങി ഇപ്പോൾ ഇഷ്കിലെ സച്ചിയായി ഗംഭീര പ്രകടനമാണ് ഇതുവരെ ഉള്ള കരിയറിൽ ഷെയ്ൻ കാഴ്ചവച്ചത്. ഇതിനിടയിൽ പറവ ഈട കുമ്പളങ്ങി നൈറ്റ്സ് കിസ്മത്ത് തുടങ്ങി തന്നിലെ അഭിനയ പ്രകടനത്തെ മുഴുവൻ പുറത്തെടുക്കാൻ ആകുന്ന കഥാപാത്രങ്ങളും. ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചതിൽ ഷെയ്ൻ ഏറെ ഭാഗ്യം ഉള്ളവനായിരിക്കണം .മലയാള സിനിമയിൽ സ്വന്തമായ ഒരിടിപ്പിടം ഈ ചെറുപ്പക്കാരനെ തേടിയെത്തും എന്ന് നിസംശയം പറയാൻ സാധിക്കുന്ന കാഴ്ചയാണ് മലയാളസിനിമയിൽ ഇപ്പോൾ ഉള്ളത്.