മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന പ്രശസ്തനടൻ അബിയുടെ മകനായ യുവതാരം ആണ് ഷെയിൻ നിഗം. താരം ഇപ്പോൾ തന്നെ ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഒട്ടേറെ പ്രോജക്ടുകൾ ഉള്ള ഷെയിൻ നിഗം ഇപ്പോൾ തന്റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നീ താരങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആരെയാണ് എന്നതായിരുന്നു അവതാരികയുടെ ചോദ്യം.
ഇവർ മൂന്നു പേരിൽ ആരോടും തനിക്കു ഇഷ്ട്ട കൂടുതൽ ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളം ആവും എന്നും ഇവരെ മൂന്നു പേരെയും ഇഷ്ടം ആണെങ്കിലും തനിക്കു മോഹൻലാലിനോടാണ് ഇഷ്ട്ട കൂടുതൽ തോന്നുന്നത് എന്നും ഷെയിൻ തുറന്നു പറഞ്ഞു. താരത്തിന് നടിമാരിൽ അങ്ങനെ ആരോടും ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടില്ല. രാജീവ് രവി എന്ന സംവിധായകന്റെ വലിയ ഒരു ഫാൻ ആണ് താൻ എന്നും താരം പറയുന്നു.