വിവാദങ്ങൾക്ക് പിന്നാലെ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ഷെയിൻ നിഗം തന്നെയാണ്. ഇപ്പോഴിതാ ഷെയിനിന്റെ ഒരു ഡാൻസ് വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇന്ദിരാ ഗാന്ധി ഡെന്റൽ കോളേജിൽ വെച്ച് നടന്ന റിപ്പോർട്ടർ ചാനലിന്റെ സ്പെഷ്യൽ ക്രിസ്തുമസ് പ്രോഗ്രാമിലാണ് കോളേജിലെ വിദ്യാർത്ഥിനികൾക്കൊപ്പം ഷെയിൻ ചുവട് വെച്ചത്.
@ShaneNigam1 shakes his leg with college students for Reporter channel special christmas programme at Indira gandhi dental college pic.twitter.com/2Ap23tXI5U
— Cinema Daddy (@CinemaDaddy) December 18, 2019
വലിയ പെരുന്നാളാണ് ഷെയ്ൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രം. ഈ വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിൽ എത്തും. നവാഗതനായ ഡിമൽ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും തശ്രീഖ് അബ്ദുൽ സലാമും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അൻവർ റഷീദ് അവതരിപ്പിച്ച്, മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷാ രാജീവ് ആണ് ചിത്രം നിർമിക്കുന്നത്. സുരേഷ് രാജൻ ഛായാഗ്രഹണവും റെക്സ് വിജയൻ സംഗീതവും നൽകുന്നു.