ഷെയിന്‍ നിഗത്തിന്റെ വിലക്കിന് വീണ്ടും വഴിത്തിരിവ്. വിലക്ക് നീക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഉപാധി വെച്ചാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുതിയ തീരുമാനം അറിയിച്ചത്. ഉല്ലാസം എന്ന ചിത്രത്തിലെ ഡബ്ബിംഗ് മൂന്നു ദിവസത്തിനകം പൂര്‍ത്തിയാക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തുടര്‍ചര്‍ച്ചകള്‍ നടത്തണമെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 19 ആം തീയതിയില്‍ വിലക്കുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനം അറിയിച്ചത്.യോഗത്തില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുകയും എത്രയുംവേഗം വര്‍ക്ക് പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിര്‍മാതാക്കള്‍ അയച്ച കത്തിന് ഷൈന്‍ മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തിനുള്ളില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന കര്‍ശനനിര്‍ദേശം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്നില്‍ വച്ചത.കത്തിന് വ്യക്തമായ മറുപടി നല്‍കുകയോ ചെയ്തില്ലെങ്കില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ഉണ്ടാകില്ല എന്നാണ് നിര്‍മാതാക്കളുടെ പൊതു തീരുമാനം.ഉല്ലാസം സിനിമയുടെ പ്രതിഫലമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തല്ക്കാലം ഡബ്ബിങ് പൂര്‍ത്തിയാക്കുന്നത് ആലോചിച്ചിട്ടില്ല എന്നാണ് ഷൈന്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.ഈ മാസം ഒന്‍പതിന് ചേരുന്ന ചര്‍ച്ചയില്‍ ഈ പ്രശ്നത്തിന് പരിഹാരം എത്രയും പെട്ടെന്ന് ലഭിക്കും എന്ന പ്രതീക്ഷയിലാണ് എന്നും ഷെയ്ന് അറിയിച്ചു.