പറവ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ യുവതാരമായി ഉയർന്നു വരുന്ന ഷെയ്ൻ നിഗം തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ച വിഷയം. ഇഷ്ക് എന്ന ഹെന്റെ പുതിയ ചിത്രത്തിന്റെ ഡബ്ബിങ് വീഡിയോയാണ് അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്. അലറിക്കരഞ്ഞു കൊണ്ട് ഡബ്ബിങ് പൂർത്തിയാക്കി എന്നാണ് ഷെയ്ൻ നിഗം വീഡിയോ പങ്ക് വെച്ച് പറഞ്ഞിരിക്കുന്നത്. അലർച്ച ഒരു വീക്ക്നെസ് ആണല്ലേ എന്നാണ് വീഡിയോ കാനഡ ആരാധകരുടെ ചോദ്യം.
നവാഗതനായ അനുരാജ് മനോഹര്‍ ആണ് ‘ഇഷ്ക്’ സംവിധാനം ചെയ്യുന്നത് . മുകേഷ് ആര് മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ഇഷ്കി’ ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്നിന്റെ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്.