ബിഹൈന്‍ഡ്വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവേ തോറ്റു കൊടുക്കാത്തതിന് താൻ തന്നോട് തന്നെ നന്ദി പറയുന്നു എന്ന് ഷെയിൻ നിഗം പറയുന്നു. സദസ്സ് താരത്തിനെ സ്വീകരിച്ചത് നിറഞ്ഞ കയ്യടികളോട് കൂടിയാണ്.
ഷെയിൻ നിഗത്തിന്റെ വാക്കുകൾ,:
ഈ അവാര്‍ഡ് എന്റെ ഉമ്മക്കും സഹോദരിമാര്‍ക്കുമായി സമര്‍പ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാന്‍ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാന്‍ ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്ക്കും.
ഇത് സ്നേഹമാണ്. നമ്മള് സംസാരിക്കുമ്പോള്‍, നടക്കുമ്പോള്‍, അഭിനയിക്കുമ്പോള്‍ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കില്‍ അതീ ലോകം കാണും. തമിഴ് അത്ര വശമില്ല, പക്ഷേ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി. എ.ആര് റഹ്മാന് ഒരിക്കല്‍ പറഞ്ഞു, ‘എല്ലാ പുകഴും ഒരുവന് ഒരുവന്ക്ക്’ എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഒരിക്കല്‍ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്.
#ShaneNigam bags his #BehindwoodsGoldMedals #BGM7 pic.twitter.com/HfvlFRhFn1
— Behindwoods (@behindwoods) December 8, 2019